23 ജൂലൈ 2021

സൂപ്പര്‍ താങ്ക്‌സ് ..; യുട്യൂബിൽ നിന്ന് പണമുണ്ടാക്കാൻ പുതിയ വഴി
(VISION NEWS 23 ജൂലൈ 2021)
കൊവിഡും ലോക്ക് ഡൗണും ലോകത്തെ മുഴുവൻ വീട്ടിലിരുത്തിയപ്പോഴാണ് യൂട്യൂബ് വ്ലോ​ഗേഴ്സും കണ്ടന്റ് ക്രിയേറ്റേഴ്സു കൂണു പോലെ മുളച്ചു പൊന്തിയത്. കാഴ്ചക്കാരെ ലഭിച്ചാൽ മികച്ച വരുമാനം ഉണ്ടാക്കാം എന്നതും ജനപ്രിയത കൂട്ടി. ഇപ്പോഴിതാ തങ്ങളുടെ പ്രിയപ്പെട്ട യുട്യൂബേഴ്‌സിനെ പിന്തുണയ്ക്കാന്‍ കാഴ്ചക്കാര്‍ക്ക് പണം നല്‍കാന്‍ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് യുട്യൂബ്. ഇത് സൂപ്പര്‍ താങ്ക്‌സ് എന്ന പേരിലുള്ള ഫീച്ചറാണ്.വീഡിയോ ഇഷ്ടപ്പെടുന്നയാൾക്ക് വീഡിയോ ക്രിയേറ്റ് ചെയ്തവർക്ക് രണ്ടു മുതല്‍ 50 ഡോളര്‍ വരെ ഒരു സമയം സംഭാവന നല്‍കാം എന്നതാണ് പ്രത്യേകത. 

കമന്റ് സെക്ഷനില്‍ യുട്യൂബേഴ്‌സുമായി നേരിട്ട് സംസാരിക്കാനും സൂപ്പര്‍ താങ്ക്‌സ് ഫീച്ചര്‍ സഹായിക്കും. 68 രാജ്യങ്ങളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ചാനൽ മെമ്പര്‍ഷിപ്പുകളിലൂടെ എക്‌സ്‌ക്ലൂസീവ് കണ്‍ന്റുകള്‍ക്കായി പണം നല്‍കാനും ആരാധകരെ യുട്യൂബ് അനുവദിക്കുന്നു. കമന്റ് പിന്‍ ചെയ്യുന്നതിന് കാഴ്ചക്കാരെയും അനുവദിക്കും. ലൈവ് സ്ട്രീം ചെയ്യുന്ന സൂപ്പര്‍ ചാറ്റ് വീഡിയോയില്‍ സൂപ്പര്‍ ചാറ്റുകള്‍ക്കായി പണമടയ്ക്കാനും സംവിധാനമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only