22 ജൂലൈ 2021

മഴക്കാല രോഗങ്ങളെ ചെറുക്കാന്‍ തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാം
(VISION NEWS 22 ജൂലൈ 2021)കേരളത്തിന്റെ മിക്ക ഇടങ്ങളിലും മഴ ശക്തമായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ കൊവിഡിന് പുറമെ മഴക്കാല രോഗങ്ങളെയും നാം കരുതിയിരിക്കണം. മഴക്കാലത്ത് പൊതുവെ കണ്ടുവരാറുള്ള പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം തുളസിയിലയിലുണ്ട്. തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം ചെറു ചൂടോടെ കുടിക്കുന്നത് പലതരം രോഗാവസ്ഥകള്‍ക്കും മികച്ച ഒരു പരിഹാരമാണ്. 

പനി, ചുമ, തൊണ്ടയടപ്പ്, മൂക്കടപ്പ് തുടങ്ങിയ അസ്വസ്ഥതകളാണ് പ്രധാനമായും പലരെയും മഴക്കാലത്ത് അലട്ടുന്നത്. ഇത്തരം രോഗാവസ്ഥകളെ ചെറുക്കാന്‍ തുളസിവെള്ളം ശീലമാക്കാവുന്നതാണ്. കഫക്കെട്ട് അകറ്റാനും തുളസിവെള്ളം കുടിക്കാം. എന്നാല്‍ നീണ്ടുനില്‍ക്കുന്ന പനിയും മറ്റുമാണെങ്കില്‍ വൈദ്യസഹായം ഉറപ്പാക്കുക.

മറ്റ് നിരവധി ഗുണങ്ങളുമുണ്ട് തുളസിയില ഇട്ട് തിളപ്പിച്ച വെള്ളത്തിന്. രാവിലെ വെറുവയറ്റില്‍ ഈ വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ പുറന്തള്ളാന്‍ സഹായിക്കുന്നു. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തുളസിവെള്ളം ശീലമാക്കാം. ഹൃദയത്തിന്റെ ആരോഗ്യത്തിനും തുളസിവെള്ളം കുടിക്കുന്നത് നല്ലതാണ്.െ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only