👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


15 ജൂലൈ 2021

ചാലിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
(VISION NEWS 15 ജൂലൈ 2021)


പെരുമണ്ണ: ചാലിയാർ പുഴയിൽ മണക്കടവ്-പൊന്നേംപാടം കടവിൽ കൂട്ടുകാരോടൊപ്പം  കുളിക്കുന്നതിനിടെയാണ് മൂന്നാം തൊടി എക്കാട്ട് നവീൻകുമാറിൻ്റ മകൻ ജിഷ്ണു (22) ഒഴുക്കിൽപ്പെട്ടത്.   കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുഴയിലെ ശക്തമായ ഒഴുക്കു കാരണം രക്ഷപ്പെടുത്താനായില്ല. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ യായിരുന്നു സംഭവം  ഉടൻ തന്നെ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വാഴക്കാട് പോലിസും മീഞ്ചന്ത ഫയർഫോഴ്സും ട്രോമ കെയർ യൂണിറ്റും, ബേപ്പൂരിൽ നിന്നെത്തിയ മത്സ്യതൊഴിലാളികളും, നാട്ടുകാരും ചേർന്ന് തിരച്ചിൽ ഊർജിതമാക്കിയെങ്കിലും 
ആളെ കണ്ടെത്താനായില്ല.  ഇന്നലെയും ഇന്നും ആയി നടത്തിയ തെരച്ചിലിനൊടുവിൽ  ഇന്ന്  ഉച്ചയക്ക് 12 മണിയോടെയാണ് മൃതദേഹം ഫറോഖ് കോളേജ് മണ്ണെടി കടവിൽ കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only