16 ജൂലൈ 2021

ജാമ്യ ഉത്തരവുകൾ വേഗത്തിൽ നടപ്പിലാക്കാൻ പുതിയ സംവിധാനം നിർദ്ദേശിച്ച് സുപ്രീം കോടതി
(VISION NEWS 16 ജൂലൈ 2021)
ജാമ്യ ഉത്തരവുകൾ വേഗത്തിൽ നടപ്പാക്കാൻ ഇലക്രോണിക് ട്രാൻസ്മിറ്റ് ജാമ്യ ഉത്തരവുകൾ നൽകാമെന്ന് സുപ്രീം കോടതി. ഉത്തരവ് ഇറങ്ങിയ ഉടൻ അത് ജയിൽ അധികൃതർക്ക് ലഭിക്കാനാണ് ഈ സംവിധാനം. ജാമ്യ ഉത്തരവിറങ്ങിയിട്ടും പലരുടെയും ജയിൽ മോചനം വൈകുന്ന സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനം. 

കോടതി ജാമ്യം നൽകിയാലും സ്പീഡ് പോസ്റ്റ് വഴി ഉത്തരവിന്റെ പകർപ്പ് കിട്ടിയാലെ ആളെ പുറത്ത് വിടൂ എന്ന ജയിൽ ഉദ്യോഗസ്ഥരുടെ നിർബന്ധത്തെ ചീഫ് ജസ്റ്റിസ് വിമർശിച്ചു. ജയിലുകളിൽ ഇൻ്റർനെറ്റ് സേവനം ഉറപ്പ് വരുത്താൻ കോടതി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only