10 ജൂലൈ 2021

ഇന്ധനവില വര്‍ധന: കേന്ദ്രം സബ്‌സിഡി നല്‍കണമെന്ന് വി ഡി സതീശന്‍
(VISION NEWS 10 ജൂലൈ 2021)
ഇന്ധനവില വര്‍ധന തടയാന്‍ കേന്ദ്രം സബ്സിഡി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അധികനികുതിയുടെ 25 ശതമാനമെങ്കിലും ഇതിനായി മാറ്റിവയ്ക്കണമെന്നും സതീശന്‍ പറഞ്ഞു. പാചകവാതക, ഇന്ധനവില വര്‍ധന്ക്കെതിരെ യു ഡി എഫ് സംഘടിപ്പിച്ച കുടുംബസത്യാഗ്രഹത്തില്‍ പ്രസംഗിക്കുകയായിരുന്നു സതീശന്‍.

ആറ് മാസത്തിനിടെ 62 തവണ ഇന്ധനവില വര്‍ധിപ്പിച്ചു. യു പി എ ഭരിക്കുമ്ബോള്‍ സമരം ചെയ്ത നേതാക്കള്‍ രാജ്യം ഭരിക്കുമ്ബോള്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും ഇവിടെ വില വര്‍ധിപ്പിക്കുകയാണ്. രാജ്യത്ത് എന്താണ് നടക്കുന്നതെന്നുപോലും കേന്ദ്രം ചിന്തിക്കുന്നില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only