09 ജൂലൈ 2021

അതിർത്തിയിലെ നുഴഞ്ഞുകയറ്റം തകർത്ത് സൈന്യം; ഒരു ഭീകരനെ വധിച്ചു
(VISION NEWS 09 ജൂലൈ 2021)
അതിർത്തിയിലൂടെ നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം വിഫലമാക്കി. ഒരു ഭീകരനെ വധിച്ചു. ജമ്മുവിലെ നൗഷേരാ സെക്ടറിലാണ് നുഴഞ്ഞുകയറ്റം. വെടിവെച്ചിട്ടശേഷം നടത്തിയ തിരച്ചിലിൽ ഇയാളുടെ കയ്യിൽ നിന്നും നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. 

അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷം നുഴഞ്ഞുകയറ്റ ശ്രമം കണ്ടെത്തുന്നത് ആദ്യമായാണ്. പാകിസ്താൻ അതിർത്തിയിൽ നിന്നും ഭീകരർ നുഴഞ്ഞുകയറാനുള്ള സജീവ തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്നും ഇന്ത്യൻ സൈന്യം അതീവ ജാഗ്രതയിലാണെന്നും മേജർ ജനറൽ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only