06 ജൂലൈ 2021

ഗ്രേസ് മാർക്ക്; സർക്കാർ ഉത്തരവ് പിൻവലിക്കണം - ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
(VISION NEWS 06 ജൂലൈ 2021)

കൊടുവള്ളി : SSLC, +2 പരീക്ഷകളിലെ ഗ്രേസ് മാർക്ക്‌ നിർത്തലാക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കൊടുവള്ളി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊടുവള്ളി ജി.എച്ച്.എസ്.എസ്-നു മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കൊടുവള്ളി മണ്ഡലം  കമ്മറ്റിയംഗം റുഷ്ദ ബീഗം സർക്കാർ ഉത്തരവ് കത്തിച്ചു കൊണ്ട് സംഗമം  ഉദ്ഘാടനം ചെയ്തു. ഗ്രേസ് മാർക്ക് നിർത്തലാക്കിയത് വിദ്യാർത്ഥികളോടുള്ള വഞ്ചനയാണെന്നും  എത്രയും പെട്ടെന്ന് ഈ ഉത്തരവ് പിൻവലിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻറ് ആവശ്യപ്പെട്ടു. മണ്ഡലം കമ്മറ്റിയംഗം ഷഹ്ദാദ്, ദിൽറുബ, അഫ്നാൻ, ഹവ്വ, ഹല, ഷിന എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only