13 ജൂലൈ 2021

​ഗൂ​ഗിൾ പേ ഉപയോ​ഗിച്ചുള്ള പണമിടപാടുകളുടെ പരിധി
(VISION NEWS 13 ജൂലൈ 2021)
നമ്മളൊക്കെ സ്ഥിരമായി ​ഗൂ​ഗിൾ പേ ഉപയോ​ഗിക്കുന്നവരാണ്. ഭക്ഷണം ഓർഡർ ചെയ്ത് ബിൽ നൽകുന്നത് മുതൽ ഓൺലൈൻ പർച്ചേസുകൾക്കും സാധനങ്ങൾ വാങ്ങാനും വരെ ​ഗൂ​ഗിൾ പേയാണ് ആശ്രയം. ടാക്സി വിളിച്ചാൽ പോലും പണം കൊടുക്കാൻ നമ്മൾ ആശ്രയിക്കുന്ന ​ഗൂ​ഗിൾ പേയിലെ ഇടപാടുകൾക്ക് പരിധിയുണ്ട്. യുപിഐ അധിഷ്ഠിതമായുള്ള പണമിടപാടുകൾക്ക് ഒരു നിശ്ചിത പരിധി റിസർവ്വ് ബാങ്ക് നിർണയിച്ചിട്ടുണ്ട്.

യു‌പി‌ഐ ഉപയോഗിച്ച് നടത്താൻ കഴിയുന്ന ഇട‌പാടുകളുടെ പരിധി ഒരു ലക്ഷം രൂപയാണ്. ഒരു ദിവസം ബാങ്ക് അക്കൗണ്ടിൽ നിന്നും കൈമാറാൻ കഴിയുന്ന തുക 40,000 രൂപയുമാണ്. തുകയിൽ വ്യത്യാസം വരുന്നത് ബാങ്കുകൾക്ക് അനുസരിച്ചാണ്. പരമാവധി ഒരു ലക്ഷം രൂപ വരെ അക്കൗണ്ടിലൂടെ കൈമാറാം. ഗൂഗിൾ പേ, യുപിഐ ഇടപാടുകൾക്കാണ് ഇവ ബാധകമാണ്. വിവിധ യുപിഐ ആപ്പുകളുപയോ​ഗിച്ച് ഒരു ദിവസം 10 തവണ പണം അയക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only