15 ജൂലൈ 2021

ഫുൾ എ- പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു
(VISION NEWS 15 ജൂലൈ 2021)

തെച്ച്യാട്: അൽ ഇർശാദ് ഹൈസ്കൂളിൽ നിന്നും ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ  അധ്യാപകരും മാനേജ്മെൻറ് ഭാരവാഹികളും വീട്ടിൽ നേരിട്ട് ചെന്ന് അനുമോദനം അറിയിച്ചു. 
തുടർച്ചയായി നൂറുമേനി വിജയം നേടുന്ന അൽ ഇർശാദ് ഹൈസ്കൂളിന്റെ ഈ വർഷത്തെ വിജയത്തിന്  പത്തരമാറ്റിൻ തിളക്കമുണ്ട്.
പരീക്ഷ എഴുതിയ 26 കുട്ടികളിൽ 10 കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസും 12 കുട്ടികൾക്ക് 9 വിഷയങ്ങൾക്ക് എ പ്ലസും ബാക്കിയുള്ള നാല് കുട്ടികൾക്ക് 8,7 വിഷയങ്ങൾക്ക് എ പ്ലസും നേടാൻ  കഴിഞ്ഞിട്ടുണ്ട്. അധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമം കൊണ്ടാണ് ഈ ഒരു വിജയം നേടാൻ കഴിഞ്ഞത് എന്ന് പ്രധാനാധ്യാപകൻ പിടി ജൗഹർ അഭിപ്രായപ്പെട്ടു. 
ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും അൽ ഇർശാദ് സ്ഥാപനങ്ങളുടെ ചെയർമാൻ സി. കെ ഹുസൈൻ നീബാരി, സെക്രട്ടറി ഹുസൈൻ മേപ്പള്ളി, അധ്യാപകർ അഭിനന്ദനം അറിയിച്ചു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only