06 ജൂലൈ 2021

വ്യാപാരികൾ കടയടപ്പ്‌ സമരം നടത്തി
(VISION NEWS 06 ജൂലൈ 2021)


ഓമശ്ശേരി:കോവിഡ്‌ നിയന്ത്രണങ്ങളിൽ ഇളവ്‌ വരുത്തി എല്ലാ വ്യാപാര സ്ഥാപനങ്ങളും കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌  ദിവസവും തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ വ്യാപാരി വ്യവസായി ഏകോപന സമിതി വെണ്ണക്കോട് യൂണിറ്റ് കമ്മിറ്റി ആലിൻ തറയിൽ  ധർണ്ണ സമരം സംഘടിപ്പിച്ചു.

ഓമശ്ശേരി പഞ്ചായത്ത് വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു.ടി.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു.ഓമശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ അശോകൻ പുനത്തിൽ,മണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ.അബു,വൈസ് പ്രസിഡന്റ് കാതിരി ഹാജി,വാവർ സൈനബ സ്റ്റോർ,ഹുസൈൻ അരീക്കര,ഫിറോസ്,മുസ്തഫ ഹോം ലാൻഡ്,റസാഖ് ഹസ്ബി സംസാരിച്ചു.എൻ.സി.അബൂബക്കർ സ്വാഗതവും ജലീൽ  ടൂൾ ലാൻഡ് നന്ദിയും പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only