👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


28 ജൂലൈ 2021

പ്രതിഷേധം ഉയർത്തിക്കാട്ടി പ്രവചന മത്സര വിജയികൾക്ക് പെട്രോൾ നൽകി
(VISION NEWS 28 ജൂലൈ 2021)

കൊടുവള്ളി -നാഷണൽ യൂത്ത് ലീഗ് കൊടുവള്ളി മുനിസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിൻ്റെ
പ്രവചന മത്സര വിജയികൾകളായ അഞ്ച് പേർക്ക് ഒന്നര ലിറ്റർ വീതം പെട്രോൾ നൽകി.
അഞ്ച് പേരിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അശ്റഫ് പുതുമക്ക് കൊടുവള്ളിയടെ പെലെ കരീം പെട്രോൾ നൽകി ഉൽഘാടനം നിർവ്വഹിച്ചു.

മറ്റു വിജയികളായ സമദ് വാടിക്കൽ, സമ്മിൽ മുബാറക്, സൈദ് കൊടുവള്ളി, പ്രശോഭ് കൊടുവള്ളി 
എന്നിവർക്ക് ഒ പി റഷീദ്, റിയാസ് വാവാട്,റഷീദ് തട്ടങ്ങൽ എന്നിവർ പെട്രോൾ നൽകി. 
ചടങ്ങിൽ പെലെ കരീം കൊടുവള്ളിയെ നാസർ കോയ തങ്ങൾ ആദരിച്ചു. 

മുജീബ് പട്ടിണിക്കര സ്വാഗതവും മുനീർ വട്ടപ്പാറ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only