18 ജൂലൈ 2021

അടച്ചിടൽ കാലത്തെ ആത്മവിശ്വാസത്താൽ അതിജയിച്ച മിടുക്കർക്ക് വിജയമധുരങ്ങൾ
(VISION NEWS 18 ജൂലൈ 2021)

കിഴക്കോത്ത്: പൂവ്വത്തൊടുക യിൽ നിന്നും ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി കളെ SSF യൂനിറ്റ് കമ്മറ്റി അനുമോദിച്ചു* . SSF പൂവ്വത്തൊടുക യൂണിറ്റിന് കീഴിൽ കോവിഡ് പ്രിട്ടോകോളുകൾ പാലിച്ചു കൊണ്ട് നടന്ന പരിപാടിയിൽ ഹുദൈഫത്ത് കെപി, അജന്യ കെ, നിദ എംസി, നജ കെ, മിശാൽ പിസി, ഷിയാ ഫെമിൻ, ആര്യ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി .

ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലത്തിന് പ്രത്യേകതകളേറെയാണ്. പലവിധ പ്രതിസന്ധികൾക്കിടയിലാണ് വിദ്യാർത്ഥികൾ പരീക്ഷ കാലം പൂർത്തിയാക്കിയത്. മഹാമാരി കാലം സൃഷ്ടിച്ച മാനസിക പ്രശ്നങ്ങൾ, അടച്ചിടൽ കൊണ്ട് നഷ്ടമായ അധ്യായന ദിനങ്ങൾ, അത്രക്ക് പരിചിതമല്ലാതിരുന്ന ഓൺലൈൻ പഠനം. പ്രാതികൂല്യങ്ങളോട് പൊരുത്തപ്പെട്ടും, പൊരുതിയും നേടിയെടുത്ത വിജയത്തിന് തങ്കത്തിളക്കമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only