29 ജൂലൈ 2021

ഏറ്റവും കുറവ് ആന്റിബോഡി സാന്നിധ്യം കേരളത്തിൽ; ഐസിഎംആർ റിപ്പോർട്ട്
(VISION NEWS 29 ജൂലൈ 2021)
കേരളത്തില്‍ കൊവിഡിനെതിരെ പ്രതിരോധ ശേഷി നേടിയവര്‍ 44.4 % പേര്‍ മാത്രമാണെന്ന് ഐസിഎംആറിന്റെ സിറോ സര്‍വെ റിപ്പോര്‍ട്ട്. ഇത് കേരളത്തിന് കൂടുതല്‍ വാക്സീന്‍ നല്‍കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതാണ്. അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എന്‍സിഡിസി ഡയറക്ടര്‍ തലവനായ 6 അംഗ സംഘം നാളെ കേരളത്തില്‍ എത്തും.

ജൂണ്‍ 14നും ജൂലൈ ആറിനും ഇടയിലാണ് രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ഐസിഎംആര്‍ സിറോ സര്‍വേ നടത്തിയത്. ഇതില്‍ ഏറ്റവും കുറവ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത് കേരളത്തില്‍. 44.4 ശതമാനം. ഇതിനര്‍ത്ഥം സംസ്ഥാനത്തെ 56 ശതമാനം പേരിലും വൈറസ് ബാധ ഉണ്ടായേക്കാമെന്നാണ്. രോഗം പടരാതിരിക്കാന്‍ വാക്സീനേഷന്‍ വേഗത്തിലാക്കണമെന്നും ഐ.സി.എം.ആര്‍ പഠനത്തില്‍ പറയുന്നു. 

മറ്റ് സംസ്ഥാനങ്ങളില്‍ മൂന്നില്‍ രണ്ട് പേരിലും ആന്റിബോഡി സാന്നിധ്യം ഉണ്ടെന്നാണ് സര്‍വെയിലെ കണ്ടെത്തല്‍. പട്ടികയില്‍ ഒന്നാമതുള്ള മധ്യപ്രദേശില്‍ 79 ശതമാനം പേരിലും ആന്റി ബോഡി കണ്ടെത്തി. രാജ്യത്തിന്നലെ പ്രതിദിന കേസുകളില്‍ പകുതിയിലധികവും റിപ്പോര്‍ട്ട് ചെയ്ത കേരളത്തിലേക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങല്‍ വിലയിരുത്താന്‍ എന്‍സിഡിസി ഡയറക്ടര്‍ തലവനായ 6 അംഗ സംഘത്തെ അയക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി മന്ഡസുഖ് മാണ്ഡവ്യ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only