09 ജൂലൈ 2021

കൊടുവള്ളി മണ്ഡലത്തിൽ എല്ലാ പഞ്ചായത്തിലും കളിസ്ഥലം നിർമ്മിക്കും: ഡോ: എം കെ .മുനീർ
(VISION NEWS 09 ജൂലൈ 2021)


കൊടുവള്ളി-കൊടുവള്ളിയിൽ ഫുട്ബോൾ, വോളിബോൾ കളികൾ പരിപോഷിപ്പിക്കുവാനും യുവാക്കളുടെ

കായിക ക്ഷമത വർദ്ധിപ്പിക്കാനും ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഡോ: എം കെ മുനീർ എം എൽ എ വാർത്താ സമ്മേള ന ത്തിൽ അറിയിച്ചു

മുഴുവൻ പഞ്ചായത്തുകളിലും റവന്യൂ ഭൂമി തിട്ടപ്പെടുത്തി മൈതാനങ്ങൾ നിർമ്മിക്കാൻ വേണ്ട നടപടി തുടങ്ങും.

സുവർണ്ണ നഗരിയായ കൊടുവള്ളിയിൽ
സ്വർണ്ണ വ്യാപാരികൾക്കാവശ്യമായ സാധനങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളെ
ആശ്രയിക്കാതെ ഇവിടെ തന്നെ നിർമ്മിക്കാനാവശ്യമായ പ്ലാന്റുകൾ ഒരുക്കാനും നടപടി സ്വീകരിക്കും

കൂടാതെ മണ്ഡലത്തിലെ കർഷകരുടെ കാർഷികോൽപന്നങ്ങൾക്കും കുടുംബശ്രീ ഉൽപന്നങ്ങൾക്കും മാർക്കറ്റിൽ മെച്ചപ്പെട്ട വില ലഭ്യമാക്കാനാവശ്യമായ പ്രവർത്തനം നടത്തും. പടനിലം പാലം, നടമ്മൽ കടവ് പാലം മൊക്കത്ത് കടവ് പാലം, തുടങ്ങിയ പാലങ്ങളുടെ നടപടി വേഗത്തിലാക്കും

കൊടുവള്ളി സിറാജ് ബൈപ്പാസ് ഫ്ലൈ ഓവർ തുരങ്ക പാത എല്ലാ വിഭാഗവുമായി ചർച്ച ചെയ്ത് അഭിപ്രായ സമന്വയമുണ്ടാക്കി നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത്,സിറാജ് ഫ്ലൈ ഓവർ പ്രവർത്തി ടെൻറർ ചെയ്തിട്ടില്ലെന്നാണ് ലഭിച്ച വിവരമെന്നദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും എല്ലാ കാര്യങ്ങളിലും കണക്കെടുപ് നടത്തി ലിസ്റ്റ് തയ്യാറാക്കും ഡോൺ വഴി വിവരശേഖരണം നടത്താനാണ് ലക്ഷ്യം.

ആരോഗ്യ-വിദ്യഭ്യാസ-സാംസ്കാരിക- സാഹിത്യ രംഗങ്ങൾ പരിപോശിപ്പിക്കാനും അടിയന്തിര നടപടി സ്വീകരിക്കും

പോരയ്മകൾ കണ്ടെത്തി അവ പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചതായും എം എൽ എ തുടന്നു പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only