10 ജൂലൈ 2021

കട്ടിപ്പാറ അമരാട് വനത്തിൽ അകപ്പെട്ട വിനോദ സഞ്ചാരികൾക്കായി തിരച്ചിൽ തുടരുന്നു.
(VISION NEWS 10 ജൂലൈ 2021)

താമരശ്ശേരി: കട്ടിപ്പാറ അമരാട് വനത്തിലെത്തിയ വിനോദ സഞ്ചാരികൾക്കായി തിരച്ചിൽ തുടരുന്നു. കാട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റോഡരികിൽ ഒരു ബൈക്കും, സൈക്കിളും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാതിരച്ചിൽ ആരംഭിച്ചത്. കോഴിക്കോട് ജോലി ചെയ്യുന്ന കാസർഗോഡ് സ്വദേശികളായ മുഹമ്മദും, സഹോദരനുമാണ് കാട്ടിൽ അകപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. കാടിനുള്ളിൽ നിന്നും ദിശമാറി 15 കിലോമീറ്ററോളം ഉൾവനത്തിൽ ഇവർ എത്തിച്ചേർന്നതായാണ് സൂചന. പോലീസും, നാട്ടുകാരും, ഫയർഫോഴ്സും രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only