👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


18 ജൂലൈ 2021

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഡാനിഷ് സി​ദ്ധീഖിയുടെ മൃത​ദേ​ഹം ഡല്‍ഹിയിലെത്തിച്ചു
(VISION NEWS 18 ജൂലൈ 2021)
അഫ്ഗാനിസ്ഥാനില്‍ താലിബാനും അഫ്ഗാന്‍ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മധ്യമപ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഡല്‍ഹി ജാമിയ മിലിയ സ‍ര്‍വകലാശാലയിലെ ഖബറിസ്ഥാനില്‍ രാത്രി പത്തു മണിയോടെ സംസ്കാര ചടങ്ങുകള്‍ നടക്കുമെന്ന് കുടുംബം വ്യക്തമാക്കി.

ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം കാബൂളില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചു. ഏട്ട് മണിയോടെ മൃതദേഹം ജാമിയ നഗറിലെ വീട്ടില്‍ എത്തിക്കും. തുടര്‍ന്ന് മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയാകും സംസ്കാരം നടക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only