11 ജൂലൈ 2021

മുഖ്യമന്ത്രി ഔദ്യോഗിക സന്ദർശനത്തിനായി ഡൽഹിയിലേക്ക്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
(VISION NEWS 11 ജൂലൈ 2021)
മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക സന്ദർശനത്തിനായി നാളെ ഡൽഹിയിലേക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയാണ് യാത്രയുടെ പ്രധാന അജണ്ട. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങൾ ഉന്നയിക്കാനാണ് പിണറായി വിജയൻ പ്രധാനമന്ത്രിയെ സന്ദർശിക്കുന്നത്. കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അതിവേഗ റെയിൽ പദ്ധതിയടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിന്റെ പിന്തുണ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ തേടും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only