👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

29 ജൂലൈ 2021

ഒളിമ്പിക്സ് : നാളെ അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് തുടക്കം
(VISION NEWS 29 ജൂലൈ 2021)
കായിക പ്രേമികളുടെ ആവേശം കൂട്ടാനായി ഒളിമ്പിക്സില്‍ നാളെ അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് തുടക്കം. ട്രക്കുകൾ ഉണരുന്നതോടെ മത്സര ആവേശവും കൊടുമുടിയിൽ ആകും . ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.30-ന് വനിതകളുടെ 100 മീറ്ററിലെ ഹീറ്റ്‌സ് മത്സരങ്ങളോടെ ട്രാക്കിലെ മത്സരങ്ങള്‍ക്ക് തുടക്കമാകും.

ട്രാക്കിലെ വേഗരാജാവായ ജമൈക്കയുടെ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് പിന്മാറിയതിന് ശേഷമുള്ള ആദ്യ ഒളിമ്പിക്സില്‍ പുത്തന്‍ താരോദയങ്ങളെ പ്രതീക്ഷിക്കുമായാണ് കായികലോകം . ബോള്‍ട്ടിന്റെ പിന്‍ഗാമി ആരാകും എന്നതും അവര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്. പുരുഷവിഭാഗം 100മീറ്ററില്‍ പുതിയൊരു ചാമ്പ്യനെയാണ് ലോകം കാത്തിരിക്കുന്നത്. ബോള്‍ട്ടിന്റെ പിന്‍ഗാമിയാകും എന്ന് എല്ലാവരും സാധ്യത കല്പിച്ചു നല്‍കുന്നത് അമേരിക്കയുടെ താരമായ ട്രൈവോണ്‍ ബ്രോമലിനാണ്. സമീപകാലത്ത് 100 മീറ്ററില്‍ മികച്ച സമയം താരത്തിന് അനുകൂലമാകും എന്നാണ് വിലയിരുത്തൽ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only