22 ജൂലൈ 2021

സ്വയം നിയന്ത്രിത സുരക്ഷ ഗേറ്റ് നാടിനു സമർപ്പിക്കാനൊരുങ്ങി മണപ്പുറം ഫിനാൻസ്
(VISION NEWS 22 ജൂലൈ 2021)
മണപ്പുറം ഫിനാൻസിന്റെ നേതൃത്വത്തിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിക്കുന്ന സ്വയം നിയന്ത്രിത സുരക്ഷ ഗേറ്റ് ഈ വരുന്ന വെള്ളിയാഴ്ച പൊതുജനങ്ങൾക്കായി സമർപ്പിക്കും. ഇതോടെ ഇന്ത്യയിൽ തന്നെ സ്വയം നിയന്ത്രണാതീത സുരക്ഷ ഗേറ്റ് ഉള്ള ചുരുക്കം റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയിൽ തൃശൂർ റെയിൽവേ സ്റ്റേഷനും ഇടം പിടിക്കും .

കൊവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ സ്വയം നിയന്ത്രിത ഗേറ്റ് സ്ഥാപിച്ചതോടെ റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർക്ക് യാത്രക്കാരുടെ അടുത്തെത്തിയുള്ള പരിശോധന പൂർണമായും ഒഴിവാക്കാൻ സഹായകരമാകും. സുരക്ഷ ഗേറ്റ് വഴി കടന്നു പോകുന്ന എല്ലാ യാത്രക്കാരുടേയും ഫോട്ടോ, ശരീര താപ നില, എത്ര ആളുകൾ കടന്നു പോയി തുടങ്ങിയ വിവരങ്ങൾ റെയിൽവേ അതോറിറ്റിക്കും, ആരോഗ്യ വകുപ്പിനും ലഭ്യമാകും.

കൂട്ടം കൂടി നിന്നു പ്ലാറ്റഫോംമിലേക്ക് കയറുന്ന സാഹചര്യം മാറാനും ഈ അത്യാധുനിക സംവിധാനം വഴിയൊരുക്കും. സുരക്ഷ മുൻനിർത്തി രേഖപ്പെടുത്തുന്ന യാത്രക്കാരുടെ ഫോട്ടോകൾ ഭാവിയിലും ഉദ്യോഗസ്ഥർക്ക് സഹായകരമാകും. കൊവിഡ് കാലത്ത് വന്ദേ ഭാരത് മിഷൻ ആരംഭിച്ചപ്പോൾ കെ സുധാകരൻ എം പി യുടെ അഭ്യർത്ഥന പ്രകാരം കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിലും,ജില്ലാ ഭരണ കൂടത്തിൻ്റെ നിർദേശ പ്രകാരം കണ്ണൂർ റെയിൽവേ സ്റ്റേഷനിലും ഇത്തരം സംവിധാനം സ്ഥാപിക്കുവാൻ മണപ്പുറം ഫിനാൻസ് സാമ്പത്തിക സഹായം നൽകിയിരുന്നു .

കൊവിഡിന് ശേഷവും റെയിൽവേ സുരക്ഷാ സേനക്ക് യാത്രക്കാരുടെ നിയന്ത്രണത്തിന് അനുയോജ്യമായ തരത്തിലും ,നിർമിത ബുദ്ധി വഴി സ്വയം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന രീതിയിലുള്ള അത്യാധുനിക സംവിധാനമാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ സജ്ജമായിരിക്കുന്നത് .യുകെ ആസ്ഥാനം ആയി പ്രവർത്തിക്കുന്ന സെക്യൂരിക്കോർപ് കമ്പനിയുടെ ഇന്ത്യൻ പാർട്ണർ ആയ നെക്സ്ബ ഹെൽത്ത് കെയർ കമ്പനി ആണ് മണപ്പുറം ഫിനാൻസിന് വേണ്ടി നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു നൽകിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only