06 ജൂലൈ 2021

ബഷീർ ദിനം ആചരിച്ചു.
(VISION NEWS 06 ജൂലൈ 2021)

താമരശ്ശേരി : മാങ്കോസ്റ്റിൻ തൈ നട്ടും 'ബഷീർ പുസ്തകങ്ങൾ പരിചയപ്പെടുത്തിയും താമരശ്ശേരി ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ബഷീർ ദിനം ആചരിച്ചു. പ്രസിദ്ധ ഗാന രചയിതാവ് കാനേഷ് പൂനൂർ ബഷീറിന് ഒപ്പമുള്ള ഓർമ്മകൾ പങ്കു വെച്ചു. പിടിഎ പ്രസിഡണ്ട് പി എം അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
ത്തിൽ എച്ച്.എം ജ്യോതി മാനോത്ത് സ്വാഗതവും വിദ്യാരംഗം കൺവീനർ ഷീബ പി നന്ദിയും പറഞ്ഞു. സുരേഷ് കുമാർ , മനോജ്, മുഹമ്മദ് ബഷീർ , സഫിയ , അനിൽ കുമാർ എന്നിവർ സംസാരിച്ചു. കുട്ടികൾ വരച്ച ബഷീർ കഥാപാത്രങ്ങളുടെയും , കഥാകാരന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ പ്രദർശനവും , ദലമർമ്മരം, വരച്ചെപ്പ് മുതലായ പുസ്തകങ്ങളുടെ പ്രകാശനവും യോഗത്തിൽ നടന്നു. ബഷീറിന്റെ പുസ്തകങ്ങൾ പരിചപ്പെടുത്തിയ രേവതി, അൻഷാദ് എന്നിവർക്കൊപ്പം പൂർവ്വ വിദ്യാർത്ഥി മുഹമ്മദ് അൻസിഫ് കാനേഷ് പൂനൂരിന്റെ ഗാനാലാപനവും നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only