27 ജൂലൈ 2021

അധ്യാപികയെ പീഡിപ്പിച്ച കേസില്‍ യുവാവ് റിമാന്‍ഡില്‍
(VISION NEWS 27 ജൂലൈ 2021)
വിവാഹ വാഗ്ദാനം നല്‍കി അധ്യാപികയെ പീഡിപ്പിച്ച കേസില്‍ യുവാവ് റിമാന്‍ഡില്‍. എരവന്നൂര്‍ സ്വദേശി അമ്പലപ്പടി രഞ്ജിത്താണ് (34) പിടിയിലായത്. 

പത്തനംതിട്ട സ്വദേശിയായ ദലിത് വിഭാഗക്കാരിയാണ് പരാതിക്കാരി. ഭര്‍ത്താവുമായി അകന്ന് താമസിക്കുന്ന ഇവരുമായി യുവാവ് പ്രണയത്തിലാവുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയതോടെ ഒരുമിച്ച് താമസവും തുടങ്ങി. 

യുവാവിന് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞതോടെ ഇവര്‍ മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബലാത്സംഘം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only