17 ജൂലൈ 2021

സംസ്ഥാനത്ത് നാളെ മദ്യക്കടകൾ തുറക്കും
(VISION NEWS 17 ജൂലൈ 2021)
സംസ്ഥാനത്ത് നാളെ മദ്യക്കടകൾ തുറക്കാൻ തീരുമാനം. ലോക്ക്ഡൗൺ ഇളവുള്ള പ്രദേശങ്ങളിൽ നാളെ മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കും. നേരത്തെ പെരുന്നാള്‍ പ്രമാണിച്ച് നാളെ സംസ്ഥാനത്ത് ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയിരുന്നു. എ,ബി, സി വിഭാഗങ്ങളില്‍പെടുന്ന മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന (പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി ) കടകള്‍ക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകിയിരുന്നു. എന്നാൽ മദ്യക്കടകൾ തുറക്കുന്ന കാര്യം പറഞ്ഞിരുന്നില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only