31 ജൂലൈ 2021

ടെലഗ്രാമില്‍ പുതിയ ഫീച്ചറുകള്‍ വരുന്നു
(VISION NEWS 31 ജൂലൈ 2021)

 


പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ ടെലഗ്രാം. മെസേജിങ് ആപ്പുകളില്‍ സ്‌ക്രീന്‍ ഷെയറിങ്ങ് ഉപയോഗിക്കുന്ന ആദ്യ ആപ്പായി ടെലഗ്രാം മാറുകയാണ്. കൂടാതെ, വീഡിയോ പ്ലേബാക്ക് സ്പീഡ് കണ്‍ട്രോളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മറ്റൊരാളുമായി ഒരു വീഡിയോ കോളില്‍ ആയിരിക്കുമ്പോള്‍, ആദ്യം നിലവിലെ വീഡിയോ (ഇടത് വശത്ത് നിന്നുള്ള രണ്ടാമത്തെ റൗണ്ട് ബട്ടണ്‍) നിര്‍ത്തുന്നതിലൂടെ നിങ്ങള്‍ക്ക് സ്‌ക്രീന്‍ ഷെയറിങ്ങ് ആരംഭിക്കാന്‍ കഴിയും. തുടര്‍ന്ന് വീണ്ടും ഷെയര്‍ ചെയ്യാന്‍ ഒരിക്കല്‍ കൂടി ടാപ്പ് ചെയ്യുക. ചുവടെ മൂന്ന് ഓപ്ഷനുകളുള്ള ഒരു സ്‌ക്രീന്‍ ദൃശ്യമാകും - ഫോണ്‍ സ്‌ക്രീന്‍, ഫ്രണ്ട് ക്യാമറ, ബാക്ക് ക്യാമറ. ആദ്യത്തേത് തിരഞ്ഞെടുക്കുക. ആന്‍ഡ്രോയിഡ് സാധാരണ സ്‌ക്രീന്‍ റെക്കോര്‍ഡിംഗ് /കാസ്റ്റിംഗ് മെസേജ് പോപ്പ് അപ്പ് ചെയ്യും. അത് സ്റ്റാര്‍ട്ട് ചെയ്യുക. ഇത് പ്രവര്‍ത്തിക്കുമ്പോള്‍ മുകളിലെ സ്റ്റാറ്റസ് ബാറില്‍ ഒരു ചുവന്ന കാസ്റ്റ് ബട്ടണ്‍ ദൃശ്യമാകും. റെഡ് കാസ്റ്റ് അറിയിപ്പ് കാണുന്നില്ലെങ്കില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നാണ് അര്‍ത്ഥം. ടെലഗ്രാം 7.9.0 ബീറ്റ വേര്‍ഷനിലാണ് ഇതുള്ളത്. ചാറ്റ് ഹിസ്റ്ററി ഒരു മാസത്തില്‍ കൂടുതലാവുമ്പോള്‍ ഡിലീറ്റാവുന്ന സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only