15 ജൂലൈ 2021

സിനിമാ മേഖലയ്ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍
(VISION NEWS 15 ജൂലൈ 2021)
സിനിമാ മേഖലയ്ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന കാറ്റലിസ്റ്റ് എന്റർടെയ്ൻമെന്റ് കൺസൾട്ടൻസിയുടെ catalystco.in വെബ്‌സൈറ്റ് മെഗാസ്റ്റാർ മമ്മൂട്ടി പ്രകാശനം ചെയ്തു. 

പ്രോജക്‌ട് ഡിസൈനിങ്, മൂവി മാർക്കറ്റിങ്, സെലിബ്രിറ്റി മാനേജ്‌മെന്റ്, മീഡിയ പ്രൊമോഷൻ, കാസ്റ്റിങ് ഉൾപ്പെടെയുള്ള സേവനങ്ങളാണ് കാറ്റലിസ്റ്റ് നൽകുന്നത്. ഒരു കലയ്ക്കും വിനോദ വ്യവസായത്തിനും ഇടയ്ക്ക് ഒരു പാലം എന്ന നിലയ്ക്കാണ് കാറ്റലിസ്റ്റ് എന്റർടെയ്ൻമെന്റ് കൺസൾട്ടൻസി പ്രവർത്തിക്കുന്നതെന്നും ഇവ രണ്ടും ഒന്നിക്കുമ്ബോഴാണ് എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രി പൂർണമാകുന്നതെന്നും കമ്പനി സിഎംഡി വിവേക് രാമദേവൻ പറഞ്ഞു.

ബോളിവുഡിൽ പോലും വിവിധ സേവനങ്ങൾ വ്യത്യസ്ത സ്ഥാപനങ്ങൾ നൽകുമ്പോൾ അത്തരം സേവനങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തുന്നുവെന്നതാണ് കാറ്റലിസ്റ്റിന്റെ സവിശേഷതയെന്നും അദ്ദേഹം വ്യക്തമാക്കി.

ഷോ ബിസിനസിൽ പ്രൊഫഷണലിസം കൊണ്ടുവരികയെന്ന ആഗ്രഹമാണ് പിഎസ്ജി കോളേജ് ഒഫ് ടെക്‌നോളജിയിൽ നിന്നും എംബിഎ ബിരുദം നേടിയ വിവേക് രാമദേവനെ സിനിമാ ലോകത്തേക്ക് എത്തിച്ചത്. ബ്രാൻഡ് മാനേജ്‌മെന്റ്, അഡ്വർട്ടൈസിങ് എന്നീ മേഖലകളിൽ അദ്ദേഹത്തിന് 20 വർഷത്തെ പരിചയസമ്പത്തുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only