23 ജൂലൈ 2021

കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിക്ക് ജാമ്യമില്ല, മൂന്നാംപ്രതി അജ്മലിന് ജാമ്യം
(VISION NEWS 23 ജൂലൈ 2021)
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രധാനപ്രതി അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളി കോടതി. സ്വർണക്കടത്തിൽ താൻ നേരിട്ട് ഇടപെട്ടുവെന്നതിന് തെളിവില്ലെന്നായിരുന്നു ജാമ്യാപേക്ഷയിൽ അർജുൻ ആയങ്കിയുടെ വാദം. എന്നാൽ കസ്റ്റംസ് പറയുന്നത് സ്വർണക്കടത്തിന്റെ മുഖ്യകണ്ണിയാണ് അർജുൻ ആയങ്കിയെന്നാണ്. രാജ്യാന്തര സ്വർണക്കടത്ത് സംഘവുമായി അർജുന് ബന്ധമുണ്ട്. മാത്രവുമല്ല സ്വർണക്കടത്തും അത് തട്ടിക്കൊണ്ട് പോകലുമായി ബന്ധപ്പെട്ടുമുള്ള അന്വേഷണം പുരോ​ഗമിക്കുകയാണെന്നും കസ്റ്റംസ് വാദിച്ചു. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കരുതെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട തെളിവുകൾ കസ്റ്റംസ് മുദ്രവെച്ച കവറിൽ കോടതിയിൽ നൽകി. ഇതെല്ലാം പരി​ഗണിച്ചാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയത്.

അതേസമയം കേസിലെ മൂന്നാംപ്രതി അജ്മൽ നൽകിയ ജാമ്യ ഹർജി കോടതി അം​ഗീകരിച്ചു. ഇയാൾക്ക് കോടതി ഉപാധികളോടെ ജാമ്യം നൽകി. കേസിലെ കുറ്റവാളികൾക്ക് സഹായം നൽകി എന്ന കുറ്റമായിരുന്നു ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. ജൂൺ 30നാണ് കേസിൽ അർജുൻ അറസ്റ്റിലാകുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only