09 ജൂലൈ 2021

കൊവിഡ് സാഹചര്യങ്ങളിൽ മാറ്റം വന്നാൽ സ്‌കൂളുകൾ തുറക്കും; മുഖ്യമന്ത്രി
(VISION NEWS 09 ജൂലൈ 2021)
സംസ്ഥാനത്ത് കൊവിഡ് സാഹചര്യങ്ങളില്‍ മാറ്റം വരികയും സ്ഥിതി അനുകൂലമായി മാറുകയും ചെയ്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് കാല വിദ്യാഭ്യാസം, പരിമിതികളും സാധ്യതകളും എന്ന വിഷയത്തില്‍ കെഎസ്ടിഎ സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ കുട്ടിക്കും പഠനത്തിനുള്ള ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓൺലൈൻ ക്ലാസെടുക്കുന്നതിനുള്ള സാങ്കേതിക വിദ്യ എല്ലാ അധ്യാപകരും പഠിക്കണം. ആദിവാസി, തീരദേശ, മലയോര മേഖലകളിൽ ഇന്റർനെറ്റ് ഉറപ്പാക്കണം. ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങാൻ ശേഷിയില്ലാത്ത കുട്ടികൾക്ക് ഇവ ലഭിക്കാൻ അധ്യാപകർ മുൻകൈയെടുക്കണം. പൂർവ വിദ്യാർഥികളും സഹായിക്കണം. സംഭാവനകൾക്കായി വ്യവസായ പ്രമുഖർ, പ്രവാസികൾ എന്നിവരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only