09 ജൂലൈ 2021

കൊവിഡ് വ്യാപനത്തിൽ കുറവില്ല; ഗുരുവായൂരിൽ കർശന നിയന്ത്രണം
(VISION NEWS 09 ജൂലൈ 2021)
സംസ്ഥാനത്തെ നിലവിലെ കൊവിഡ് സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ടി പി ആർ കുറയുന്നത് വരെ വെർച്വൽ ക്യൂ വഴിയുള്ള ദർശനം ഉണ്ടാകില്ല. ക്ഷേത്രത്തിൽ ബുക്ക് ചെയ്ത വിവാഹങ്ങൾ മാത്രമാകും നടത്തുക.

വിവാഹങ്ങൾക്ക് ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 12 പേർക്ക് മാത്രമാണ് അനുമതി നൽകുക. 20.11 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതെസമയം, സംസ്ഥാനത്ത് ഇന്നും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിൽ തുടരുകയാണ്. 13,563 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 130 മരണവും റിപ്പോർട്ട് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only