23 ജൂലൈ 2021

ദുബായ് നീറ്റ്​ പരീക്ഷ ; ഇന്നുമുതല്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാം
(VISION NEWS 23 ജൂലൈ 2021)
നീറ്റ്​ പരീക്ഷ (യു.ജി) ദുബായ് സെന്‍ററില്‍ എഴുതുന്നതിനായി വിദ്യാര്‍ഥികള്‍ക്ക്​ ഇന്നുമുതല്‍ അപേക്ഷ സമര്‍പ്പിക്കാം. എന്നാല്‍ കുവൈത്ത്​ ഉള്‍പ്പടെയുള്ള മറ്റ്​ സെന്‍ററുകളിലേക്ക്​ നേരത്തേ അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു. ആഗസ്റ്റ്​ ആറുവരെ അപേക്ഷ സമര്‍പ്പിക്കാമെന്നും കേന്ദ്രം അറിയിച്ചു.

മാതാപിതാക്കളുടെയും വിദ്യാര്‍ഥികളുടെയും അഭ്യര്‍ഥന മാനിച്ചാണ്​ കുവൈത്തിന്​ പുറമെ ദുബൈയിലും പരീക്ഷാകേന്ദ്രം അനുവദിച്ചത്​. എന്‍.ടി.എ നീറ്റിന്‍റെ ഔദ്യോഗിക വൈബ്​സൈറ്റായ neet.nta.nic.in വഴി അപേക്ഷ സമര്‍പ്പിക്കാം. കൊവിഡ്​ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നീറ്റ്​ പരീക്ഷ മാറ്റിവെച്ചിരുന്നു. ആഗസ്റ്റ്​ ഒന്നിന്​ പരീക്ഷ നടത്താനായിരുന്നു ആദ്യo തീരുമാനിച്ചത് . എന്നാല്‍, സെപ്​റ്റംബര്‍ 12ലെക്ക്​ പരീക്ഷ മാറ്റിവെക്കുകയായിരുന്നു. അതെ സമയം കുവൈത്ത്​, ദുബായ് എംബസികള്‍ നീറ്റ്​ പരീക്ഷ നടത്തിപ്പിന്​ സഹായം ഉറപ്പാക്കുമെന്നും​ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only