13 ജൂലൈ 2021

ആവശ്യം ന്യായമെങ്കില്‍ മുഖ്യമന്ത്രിക്ക് അംഗീകരിക്കാന്‍ മടിയെന്തിന് - ടി. നസറുദ്ദീന്‍
(VISION NEWS 13 ജൂലൈ 2021)


വ്യാപാരികളുടെ  ആവശ്യം ന്യായമെങ്കില്‍ അതിനെ അംഗീകരിക്കാന്‍ മടിയെന്തിനാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍. ജീവിക്കാനാണ് കടകള്‍ തുറക്കാന്‍ വ്യാപാരികള്‍ ആവശ്യപ്പെടുന്നത്.

കോഴിക്കോട്ടെ സമരത്തെ തള്ളുകയാണ് മുഖ്യമന്ത്രി. എന്തിനായിരുന്നു സമരം ചെയ്തതെന്ന് എല്ലാവര്‍ക്കും  അറിയാം. കമ്യൂണിസ്റ്റുകള്‍ക്ക് സമരത്തെ അംഗീകരിക്കാതിരിക്കാന്‍ കഴിയുമോയെന്നും നസറുദ്ദീന്‍ ചോദിച്ചു.

നാളെ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ പോവുന്നുണ്ട്. എങ്കിലും വ്യാഴാഴ്ച എല്ലാ കടകളും തുറക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും നസറുദ്ദീന്‍  പ്രതികരിച്ചു.

വ്യാപാരികളുടെ ഉദ്ദേശ്യം  മനസ്സിലാകുമെന്നും  എന്നാല്‍ എല്ലാ ദിവസവും കടകള്‍ തുറക്കുന്നത് പ്രായോഗികമല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വ്യാപാരികളുടെ  വെല്ലുവിളി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതില്‍ പ്രതികരിക്കുകയായിരുന്നു നസറുദ്ദീന്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only