14 ജൂലൈ 2021

ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ സൺ ഷെയ്ഡ് അടർന്നുവീണ് വൻ ദുരന്തം ഒഴിവായി.
(VISION NEWS 14 ജൂലൈ 2021)ഓമശ്ശേരി :ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ബിൽഡിംഗ് ന്റെ സൺ ഷെയ്ഡ് അടർന്നുവീണു. ഒരു ബൈക്ക് പൂർണമായും മറ്റു മൂന്നു ബൈക്കുകൾക്ക് ഭാഗികമായും കേടുപാടുകൾ സംഭവിച്ചു. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്.

ICDS സൂപ്പർവൈസർ  ഉദയ യുടെ ഉടമസ്ഥതയിലുള്ള KL11 AV 3379 എന്ന സ്കൂട്ടർ ആണ് പൂർണമായും തകർന്നത്.

 ദുരന്തം സംഭവിക്കുമ്പോൾ നൂറുകണക്കിന് യാത്രക്കാരും മറ്റും ബസ്റ്റാൻഡിൽ ഉണ്ടായിരുന്നു.

യാത്രക്കാർ ബസ് വെയിറ്റ് ചെയ്യുന്ന സ്ഥലമായതിനാൽ ബാക്കിയുള്ള സൺഷേഡ് വീഴാൻ സാധ്യതയുള്ളതുകൊണ്ടും അധികൃതർ എത്രയും പെട്ടെന്ന് നടപടി എടുക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only