👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

30 ജൂലൈ 2021

മരത്തൈകള്‍ ഫീസായി വാങ്ങുന്ന ഒരു പരിശീലനകേന്ദ്രം
(VISION NEWS 30 ജൂലൈ 2021)
വേറിട്ട മാതൃകയാവുകയാണ് ഒരു ഹരിത പാഠശാല. മത്സര പരീക്ഷകള്‍ക്ക് വേണ്ടിയുള്ള ഒരു കോച്ചിങ്ങ് സെന്ററാണ് ഇത്. നിരവധി പേര്‍ ഇവിടെ പരിശീലനത്തിനായി എത്താറുണ്ട്. എന്നാല്‍ ഇവിടെ ഫീസായി നല്‍കേണ്ടത് പണം അല്ല, മറിച്ച് മരത്തൈകള്‍ ആണ്. 18 മരത്തൈകള്‍ ഒരു വിദ്യാര്‍ത്ഥി നല്‍കണം. ബീഹാറിലെ സമസ്തിപൂരിലാണ് ഈ കോച്ചിങ്ങ് സെന്റര്‍ സ്ഥിതി ചെയ്യുന്നത്. വിവിധ സര്‍ക്കാര്‍ ജോലികള്‍ക്കായുള്ള മത്സര പരീക്ഷകള്‍ക്കാണ് ഇവിടെ പരിശീലനം നല്‍കുന്നത്. 

രാജേഷ് കുമാര്‍ സുമന്‍ എന്ന ആളാണ് ഈ കോച്ചിങ്ങ് സെന്റര്‍ നടത്തുന്നത്. പാവപ്പെട്ടവരായവര്‍ക്കും മത്സരപരീക്ഷകള്‍ക്ക് വേണ്ടിയുള്ള പഠന സൗകര്യം ഇവിടെ ഉറപ്പാക്കുന്നു. ഒപ്പം പ്രകൃതി സ്‌നേഹത്തിന്റെ ഏറ്റവും മനോഹരമായ ഒരു മാതൃകയും ഇവര്‍ പകര്‍ന്നു നല്‍കുന്നു. ഫീസായി ലഭിക്കുന്ന മരത്തൈകള്‍ വിവിധ ഇടങ്ങളില്‍ നട്ടുപിടിപ്പിക്കുകയും ചെയ്യുന്നു. സ്ഥാപനം ആരംഭിച്ചത് മുതല്‍ ഏകദേശം 90,000ത്തോളം മരത്തൈകള്‍ ഈ കോച്ചിങ്ങ് സെന്റര്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only