21 ജൂലൈ 2021

ഒഴിഞ്ഞ വയറ്റില്‍ കയ്പക്ക കഴിക്കാം; പ്രമേഹത്തെ നിയന്ത്രിക്കാം
(VISION NEWS 21 ജൂലൈ 2021)




ഇന്ന് പലരെയും അലട്ടുന്ന ജീവിത ശൈലി രോഗമാണ് പ്രമേഹം.മാറുന്ന ഭക്ഷണ ശീലം കൊണ്ടും ചെറുപ്പക്കാർക്ക് വരെ ഇന്ന് പ്രമേഹം കണ്ടു വരുന്നുണ്ട്. ശരീരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുമ്പോള്‍, വൃക്ക, ഹൃദയം, രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ കാഴ്ചശക്തി കുറയാൻ വരെ സാധ്യതയുണ്ട്. അതിനാല്‍ പ്രമേഹത്തെ നിയന്ത്രിക്കുന്നത് വളരെ പ്രധാനമാണ്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. നിങ്ങള്‍ക്ക് വേണമെങ്കില്‍, കയ്പക്ക നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കയ്പക്കയില്‍ 3 തരം ആന്‍റി ഡയബറ്റിക് ഗുണങ്ങളുണ്ട്, ഇത് ഇന്‍സുലിന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതിനൊപ്പം പൊട്ടാസ്യം, സിങ്ക്, മഗ്നീഷ്യം, ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്പ്, ചെമ്പ്, മാംഗനീസ് എന്നിവയും ഇതില്‍ കാണപ്പെടുന്നു.

വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ബി എന്നിവയ്ക്കൊപ്പം തയാമിന്‍, നിയാസിന്‍, റൈബോഫ്ലേവിന്‍ തുടങ്ങിയ ഗുണങ്ങളും കാണപ്പെടുന്നു. ഇത് രക്തത്തിലെ പഞ്ചസാരയ്‌ക്കൊപ്പം പല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. അര കപ്പ് കയ്പക്ക ജ്യൂസ് എല്ലാ ദിവസവും രാവിലെ ഒഴിഞ്ഞ വയറ്റില്‍ കുടിക്കുക. കയ്പ്പ് നീക്കം ചെയ്യാന്‍ അല്പം കറുത്ത ഉപ്പ് അല്ലെങ്കില്‍ നാരങ്ങ ചേര്‍ക്കാം. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രണത്തിലാക്കും. രോഗിയെ ബോധവൽക്കരിക്കുക, ഭക്ഷണം ക്രമീകരിക്കുക, ചെയ്യാവുന്ന വ്യാ‌യാമക്രമം നിർദ്ദേശിക്കുക എന്നിവ കൊണ്ട് ഹ്രസ്വകാലത്തേയ്ക്കും ദീർഘകാലത്തേയ്ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ സാധിക്കും. പ്രമേഹരോഗികൾക്ക് ഹൃദ്രോഗമുണ്ടാകാനുള്ള സാദ്ധ്യതയും കൂടുതലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only