28 ജൂലൈ 2021

പ്ലസ് ടു സേ പരീക്ഷയ്ക്കും റീവാലുവേഷനും ശനിയാഴ്ച വരെ അപേക്ഷിക്കാം
(VISION NEWS 28 ജൂലൈ 2021)
ഹയര്‍സെക്കന്‍ഡറി ,വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ സേ പരീക്ഷയ്ക്കും പുനഃപരിശോധനയ്ക്കും തയ്യാറെടുക്കുന്നവര്‍ക്ക് ശനിയാഴ്ച വരെ അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 87.94 ശതമാനം വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. മുന്‍ വര്‍ഷം 85.13 ആയിരുന്നു വിജയ ശതമാനം. 2.81 ശതമാനത്തിന്റെ വര്‍ധനയാണ് ഈ വര്‍ഷം വിജയശതമാനത്തില്‍ ഉണ്ടായതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

2035 സ്‌കൂളില്‍ നിന്നായി 3,73,788 പേരാണ് പരീക്ഷ എഴുതിയത്.3,28,702 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടിയതായി മന്ത്രി അറിയിച്ചു. സയന്‍സ് 90.52 ശതമാനം, ഹ്യുമാനിറ്റീസ് 80.04 ശതമാനം, കൊമേഴ്‌സ് 89.13 ശതമാനം, ആര്‍ട്ട്‌സ് 89.33 ശതമാനം എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലുമുള്ള വിജയശതമാനം. 11 സര്‍ക്കാര്‍ സ്‌കൂളുകള്‍ അടക്കം 136 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 48,383 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയതായും മന്ത്രി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only