23 ജൂലൈ 2021

മലയാളികളായ യുവ ദമ്പതികൾ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
(VISION NEWS 23 ജൂലൈ 2021)
തിരുവനന്തപുരം സ്വദേശികളായ യുവദമ്പതികളെ മുംബയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാലാഞ്ചിറ ഓൾഡ് പോസ്റ്റ് ഓഫിസ് ലെയിൻ മൈത്രിയിൽ അജയകുമാർ (34), ഭാര്യ തക്കല സ്വദേശി സുജ (30) എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. രണ്ടു തവണ കൊവിഡ് ബാധിച്ച അജയകുമാറിന് കാഴ്‌ച മങ്ങുകയും ഭാര്യ സുജയ്ക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും ചെയ്‌തിരുന്നു. ഇതോടെ ഇവർ നിരാശരായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ നവംബറിലായിരുന്നു വിവാഹം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only