12 ജൂലൈ 2021

കൊല്ലത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച നവ ദമ്പതികളിൽ ഭര്‍ത്താവ് മരിച്ചു.
(VISION NEWS 12 ജൂലൈ 2021)
കൊല്ലത്ത് പള്ളിമണ്ണില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച നവ ദമ്പതികളിൽ ഭര്‍ത്താവ് മരിച്ചു. 22 വയസുകാരനായ ശ്രീഹരിയാണ് മരിച്ചത്. ഭാര്യ അശ്വതി ആശുപത്രിയില്‍ ചികിത്സയിലാണ്. അശ്വതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആത്മഹത്യാ ശ്രമം ഉണ്ടായത്. ജൂണ്‍ പതിമൂന്നിനായിരുന്നു ഇവരുടെ വിവാഹം. പ്രണയ വിവാഹത്തെ വീട്ടുകാര്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് ശ്രീഹരിയുടെ രക്ഷിതാക്കള്‍ സഹകരിച്ചിരുന്നു. ഇതിനിടെ ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ശ്രീഹരി തൂങ്ങി മരിക്കാന്‍ ശ്രമിച്ചു. ഇതുകണ്ട അശ്വതിയും അമിതമായി മരുന്നു കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു.കൊല്ലത്തെ അസീസിയാ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ശ്രീഹരി മരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only