10 ജൂലൈ 2021

പ്രകൃതിക്ഷോഭ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൾ ദുരന്ത നിവാരണ സേന സന്ദർശിച്ചു.
(VISION NEWS 10 ജൂലൈ 2021)

കിഴക്കോത്ത് : കിഴക്കോത്ത് വില്ലേജിലെ പ്രകൃതിക്ഷോഭ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ കിഴക്കോത്ത് പഞ്ചായത്ത് ജന പ്രതിനിധികളുടെയും വില്ലേജ് ഓഫിസറുടെയും നേതൃത്വത്തിൽ കേന്ദ്ര ദുരന്ത നിവാരണ സേന സന്ദർശിച്ചു . , കച്ചേരിമുക്കിലേ മൂനമണ്ണിൽ , പാലോറ മല , എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത് .കേന്ദ്ര ദുരന്ത നിവാരണ സേന (ൻഡ്രഫ്) ഇൻസ്‌പെക്ടർ മനീഷ് ക്കെ യുടെ നേതൃത്വത്തിൽ പത്രണ്ട് അംഗടീമാണ് സന്ദർശനം നടത്തിയത് . കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസ്റി പി പി , വൈസ് പ്രസിഡണ്ട് വി കെ അബ്ദുറഹിമാൻ , വില്ലേജ് ഓഫിസർ വി ബഷീർ , വാർഡ് മെമ്പർ അർഷദ് കിഴക്കോത്ത് , പഞ്ചായത്ത് ജൈവ വൈവിധ്യ കമ്മറ്റി മെമ്പർ കമറുൽ ഹകീം കെ എന്നിവർ കഴിഞ്ഞ വർഷങ്ങളിലെ പ്രകൃതി ക്ഷോഭങ്ങളിലെ പ്രയാസങ്ങൾ വിശദീകരിച്ചു നൽകി . കിഴക്കോത്ത് വില്ലേജ് പരിധിയിൽ പ്രകൃതിക്ഷോഭ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലെ സന്നദ്ധ പ്രവർത്തകർക്ക് ദേശീയ ദുരന്ത നിവാരണ സേനയുടേ ( NDRF) നേതൃത്വത്തിൽ ദുരിത ലഘൂകരണ- രക്ഷാപ്രവർത്തന പരിശീലനവും ഡെമോൺസ്ട്രേഷനും നൽകുമെന്ന് NDRF ഇൻസ്‌പെക്ടർ മനീഷ് ക്കെ അറിയിച്ചു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only