05 ജൂലൈ 2021

നാളെ കൊടുവള്ളി മുൻസിപ്പാലിറ്റി ഓഫീസിന് മുമ്പിൽ വ്യാപാരികൾ ഉപവസിക്കും, കൊടുവള്ളിയിൽ നാളെ കടകൾ ഒന്നും തുറക്കില്ല
(VISION NEWS 05 ജൂലൈ 2021)


കൊടുവള്ളി -ടി പി ആർ മാനദണ്ഡമാക്കാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എല്ലാദിവസവും മുഴുവൻ കടകളും തുറന്ന് പ്രവർത്തിപ്പിക്കുവാൻ അനുവദിക്കുക ,കോവിടിന്റെ പേരിൽ  അനാവശ്യ വ്യാപാര ദ്രോഹ നടപടികൾ അവസാനിപ്പിക്കുക,ഹോട്ടലുകളിൽ അകലം പാലിച്ചു കൊണ്ട് ഇരുത്തി ഭക്ഷണം കൊടുക്കാൻ അനുവദിക്കുക ,യാതൊരു നിയന്ത്രണവും ഇല്ലാതെ നടത്തുന്ന കുത്തക കമ്പനികളുടെ ഓൺലൈൻ വ്യാപാരം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന  ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കൊടുവള്ളി മുനിസിപ്പൽ ഓഫീസ് പരിസരത്ത് നാളെ രാവിലെ 10മണി മുതൽ കൊടുവള്ളിയിലെ വ്യാപാരികൾ ഉപവസിക്കും . ഉപവാസ സമരത്തിൻറെ  ഭാഗമായി  അവശ്യ വസ്തുക്കൾ ഉൾപ്പെടെ കൊടുവള്ളിയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും നാളെ 06/07/2021ചൊവ്വ അടച്ചിടുമെന്നും യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only