21 ജൂലൈ 2021

ആദ്യം പ്രൈമറി ക്ലാസുകൾ; രാജ്യത്ത് ഇനി സ്കൂളുകൾ തുറക്കാമെന്ന് ഐസിഎംആർ
(VISION NEWS 21 ജൂലൈ 2021)
രാജ്യത്ത് ഇനി സ്കൂളുകൾ തുറക്കുന്നതിൽ തെറ്റില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) ഡയറക്ടർ ഡോ. ബൽറാം ഭാർഗവ. മുതിർന്നവരെക്കാൾ മെച്ചപ്പെട്ട രീതിയിൽ കോവിഡിനെ പ്രതിരോധിക്കാൻ കുട്ടികൾക്കു കഴിയുമെന്നതിനാൽ ആദ്യം പ്രൈമറി ക്ലാസികൾ തുറക്കാമെന്ന് ഭാർഗവ നിർദേശിച്ചു. 

മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്ക് ആദ്യം സ്കൂൾ തുറക്കാമെന്നാണ് മുൻപ് പറഞ്ഞിരുന്നതെങ്കിലും 1–5 ക്ലാസ് കുട്ടികളെയാണ് ആദ്യം അനുവദിക്കേണ്ടതെന്നാണ് ബൽറാം ഭാർഗവ പറ‍യുന്നത്. അധ്യാപകരും ജീവനക്കാരും പൂർണമായി വാക്സീൻ എടുത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 5 ശതമാനത്തിൽ കുറഞ്ഞ സ്ഥലങ്ങളിൽ സ്കൂളുകൾ തുറക്കാമെന്നു നേരത്തേ എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയയും നിർദേശിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only