30 ജൂലൈ 2021

കേരളത്തില്‍ കൊവിഡ് വ്യാപനം : ആശങ്ക പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി
(VISION NEWS 30 ജൂലൈ 2021)കേരളത്തില്‍ കൊവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ വയനാട് എം.പിയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി. കേരളീയര്‍ സുരക്ഷാനടപടികളും മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് 19 കേസുകളില്‍ 50 ശതമാനവും സംസ്ഥാനത്ത് നിന്നാണ്. ഈ സാഹചര്യത്തിലാണ് ആശങ്ക അറിയിച്ചുകൊണ്ടുളള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

‘കേരളത്തിലെ ഉയരുന്ന കൊറോണ വൈറസ് ബാധ ആശങ്ക സൃഷ്ടിക്കുന്നു. സംസ്ഥാനത്തെ എല്ലാ സഹോദരീസഹോദരന്മാരോടും എല്ലാ സുരക്ഷാ മുന്‍കരുതലുകളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. സുരക്ഷിതരായിരിക്കൂ.’ രാഹുല്‍ ട്വീറ്റ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only