13 ജൂലൈ 2021

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും; പെട്രോളിയം മന്ത്രിയുമായും കൂടികാഴ്ച നടത്തും
(VISION NEWS 13 ജൂലൈ 2021)

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. രണ്ടാം തവണ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള പിണറായി വിജയന്റ ആദ്യ ഡല്‍ഹി സന്ദര്‍ശനമാണിത്.

കേരളത്തിന്റെ വികസനപ്രവര്‍ത്തങ്ങള്‍ക്ക് മുഖ്യമന്ത്രി, പ്രധാനമന്ത്രിയില്‍ നിന്നും പിന്തുണ തേടും. സഹകരണ മന്ത്രാലയ രൂപീകരണത്തില്‍ സംസ്ഥാനത്തിനുള്ള ആശങ്ക പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അറിയിക്കും. ഉച്ചയ്ക്ക് 12.30ന് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം നാലിനാണ് പ്രധാനമന്ത്രിയുമായുള്ള സന്ദര്‍ശനം.

കേന്ദ്ര പെട്രോളിയം പ്രകൃതി വാതക ഭവന- നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പൂരിയെയും മുഖ്യമന്ത്രി കാണും. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ. മിശ്രയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only