07 ജൂലൈ 2021

മുഖംമിനുക്കി കേന്ദ്രമന്ത്രിസഭ: സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പൂര്‍ത്തിയായി
(VISION NEWS 07 ജൂലൈ 2021)

മുഖംമിനുക്കി കേന്ദ്രമന്ത്രിസഭ. വനിതകൾക്കും യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകിയാണ് രണ്ടാം മോദി സർക്കാരിന്റെ ആദ്യ പുനഃസംഘടന. രാഷ്ട്രപതി ഭവനിൽ ബുധനാഴ്ച വൈകുന്നേരം ആറ് മണിക്ക് ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങ് 7.30-ഓടെയാണ് അവസാനിച്ചത്. 

പഴയ മന്ത്രിസഭയിൽ സഹമന്ത്രി പദവിയുണ്ടായിരുന്ന ഏഴ് പേർക്ക് കാബിനറ്റ് പദവിയും നൽകി. ആരോഗ്യമന്ത്രി ഹർഷവർധൻ, നിയമം-ഐ.ടി. വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ്, വനം-പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ എന്നിവരടക്കമുള്ള പ്രമുഖരെ നീക്കിയാണ് പുതുമുഖങ്ങൾക്ക് അവസരമൊരുക്കിയിരിക്കുന്നത്. പുതിയ മന്ത്രിമാർ അടക്കം ആകെ 77 മന്ത്രിമാരാണ് മോദി മന്ത്രിസഭയിൽ ഇപ്പോഴുള്ളത്.

നിലവിലുള്ള മന്ത്രിസഭയിൽനിന്ന് 12 പേരെ ഒഴിവാക്കി, പുതുതായി 43 അംഗങ്ങളെ ഉൾപ്പെടുത്തിയാണ് മന്ത്രിസഭ ഉടച്ചുവാർത്തത്. ഇതിൽ 36 പേർ പുതുമുഖങ്ങളാണ്. 

പുതിയ മന്ത്രിമാരിൽ 15 പേർക്ക് കാബിനറ്റ് പദവിയുണ്ട്. 36 പേർ പുതുമുഖങ്ങളാണ്. പുതിയതായി സ്ഥാനമേറ്റ മന്ത്രിമാരിൽ 11 വനിതകളുമുണ്ട്. ഒബിസി വിഭാഗത്തിൽനിന്ന് 27 പേരും എസ്.ടി. വിഭാഗത്തിൽനിന്ന് എട്ടുപേരും എസ്.സി. വിഭാഗത്തിൽനിന്ന് 12 പേരും മന്ത്രിമാരായി. 13 അഭിഭാഷകർ, ആറ് ഡോക്ടർമാർ, അഞ്ച് എൻജിനീയർമാർ, ഏഴ് സിവിൽ സർവീസ് ഉദ്യോഗസ്ഥർ, നാല് മുൻമുഖ്യമന്ത്രിമാർ എന്നിവരും പുതിയ മന്ത്രിമാരിൽ ഉൾപ്പെടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only