14 ജൂലൈ 2021

ദേശീയപാതാ വികസനം; മുഖ്യമന്ത്രി ഇന്ന് നിതിൻ ഖഡ്ക്കരിയുമായി കൂടിക്കാഴ്ച നടത്തും
(VISION NEWS 14 ജൂലൈ 2021)
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഖഡ്ക്കരിയുമായി കൂടിക്കാഴ്ച നടത്തും. കേരളത്തിന്റെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യും. ഉച്ച കഴിഞ്ഞ് 1.30 ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ വസതിയിലാണ് കൂടിക്കാഴ്ച്ച. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര നഗരവികസന, പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി, റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് എന്നിവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഇന്ന് വൈകീട്ട് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങും. കേരള ഹൗസ് കോൺഫറൻസ് ഹാളിൽ രാവിലെ 11.30 ന് പാർട്ടി നേതാക്കളുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പൊളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട് തുടങ്ങിയവരുമായി അദ്ദേഹം രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only