06 ജൂലൈ 2021

സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ വിതരണം ഇന്നു മുതൽ
(VISION NEWS 06 ജൂലൈ 2021)

​ 


 സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ വിതരണം ഇന്നു മുതൽ
സംസ്ഥാനത്ത് കെ എസ് ആർ ടി സിയിലെ ജൂണിലെ പെൻഷൻ ഇന്നു മുതൽ വിതരണം ചെയ്യും. ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചതാണ് ഇക്കാര്യം. പെൻഷൻ നൽകുന്നതിനുള്ള തുക നൽകിവന്നിരുന്ന പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റിയുമായുള്ള കരാർ മേയിൽ അവസാനിച്ചിരുന്നു.

കരാര്‍ ഒരുമാസത്തേക്ക് പുതുക്കാനുള്ള ഉത്തരവില്‍ കെഎസ്ആര്‍ടിസി സിഎംഡി, സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് എംഡി, ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അഡീഷനല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ ഇന്നലെ ഒപ്പുവെച്ചു. പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റി വഴി 65.84 കോടി രൂപ വിതരണം ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only