08 ജൂലൈ 2021

പ്രൈമറി അധ്യാപക പരീക്ഷയിൽ മലയാളഭാഷാ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താൻ സര്‍ക്കാര്‍ നിർദേശം
(VISION NEWS 08 ജൂലൈ 2021)

എൽ.പി, യു.പി. അധ്യാപകനിയമനത്തിനുള്ള പരീക്ഷയിൽ മലയാളഭാഷാ ചോദ്യങ്ങൾ ഉൾപ്പെടുത്തണമെന്ന് പി.എസ്.സി.യോട് സർക്കാർ നിർദേശിച്ചു. ഇതിനുള്ള കത്ത് പി.എസ്.സി. സെക്രട്ടറിക്ക് നൽകി. ഉദ്യോഗാർഥിയുടെ മലയാളത്തിലെ അഭിരുചി പരിശോധിക്കുന്നതിന് 20 മാർക്കിനുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തണമെന്നാണ് ശുപാർശയിൽ ആവശ്യപ്പെട്ടത്.

അധ്യാപകനിയമനത്തിന് കഴിഞ്ഞവർഷം നടത്തിയ പരീക്ഷയിൽ മലയാള ഭാഷാചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനെതിരേ പ്രക്ഷോഭം ഉയർന്നിരുന്നു. വിഷയം സർക്കാരിന്റെ പരിഗണനയിലിരിക്കുമ്പോൾത്തന്നെ മലയാളഭാഷാ ചോദ്യങ്ങളില്ലാതെ പി.എസ്.സി വീണ്ടും പരീക്ഷ നടത്തി. ഫലം പ്രസിദ്ധീകരിക്കാനിരിക്കേയാണ് സർക്കാരിന്റെ പുതിയ നിർദേശം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only