23 ജൂലൈ 2021

വെടിവെച്ചിട്ടത് മെയ്ഡ് ഇൻ ചൈന ഡ്രോൺ; വന്നത് പാകിസ്താനിൽ നിന്ന്
(VISION NEWS 23 ജൂലൈ 2021)
ജമ്മുകശ്​മീരിൽ വെടിവെച്ചിട്ട ഡ്രോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. പാകിസ്താൻ അതിർത്തിയിൽനിന്ന് വന്നതെന്ന് കരുതപ്പെടുന്ന ഡ്രോൺ ചൈന, തായ്‌വാൻ നിർമിത ഭാഗങ്ങൾ ചേർത്ത് നിർമിച്ചതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കത്വയിൽ കഴിഞ്ഞ വർഷം കണ്ടെത്തിയ ഡ്രോണിന്റെ വിഭാഗത്തിൽപ്പെടുന്നതാണ് ഇതും. ഡ്രോണിന്റെ ചില ഭാഗങ്ങൾ ചൈനയിലും ചിലത് തായ്‌വാനിലും നിർമിച്ചവയാണെന്ന് ജമ്മു സോൺ എഡിജിപി പറഞ്ഞു. ജമ്മുവിലെ അഖനൂർ ജില്ലയിൽ അന്താരാഷ്​ട്ര അതിർത്തിയിൽ നിന്ന്​ എട്ട്​ കിലോമീറ്റർ മാറിയാണ്​ ഡ്രോൺ കണ്ടെത്തിയത്​.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only