👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

22 ജൂലൈ 2021

ചാന്ദ്രദിനവും ബലി പെരുന്നാളും ആഘോഷിച്ചു
(VISION NEWS 22 ജൂലൈ 2021)


ഓമശ്ശേരി: കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ ബലിപെരുന്നാളും, ചാന്ദ്രദിനാഘോഷവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഓൺലൈനായി നടന്ന ആഘോഷ പരിപാടികൾ സബ്ജില്ലാ ശാസ്ത്ര ക്ലബ്ബ് കൺവീനർ എം.പി.അബ്ദുറഹ് മാൻ ഉദ്ലാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എ.കെ.അബ്ദുല്ലത്തീഫ് അധ്യക്ഷനായി. അധ്യാപകരായ ഇ.അഷ്റഫ്, പി. ഐ .ബുഷ്റ, റഫിയ റഹ് മാൻ,ഇ.കെ.ഷൗക്കത്തലി, ജസീല, ഷിജി, റഹന, റസീന. വിദ്യാർത്ഥി പ്രതിനിധികളായ അസ്മ, മുഹമ്മദ് ഷാഫി, പ്രസംഗിച്ചു. വിവിധ ക്ലാസ് ഗ്രൂപ്പുകളിൽ ചാന്ദ്രദിന ക്വിസ്, പ്രഛന്ന വേഷം, പതിപ്പ് നിർമാണം, മെഹന്തി ഡിസൈനിംഗ്, ആശംസാ കാർഡ് നിർമ്മാണം, ഗാനാലാപനം എന്നിവ നടന്നു. ഹെഡ്മിസ്ട്രസ് പി.പ്രഭ സ്വാഗതവും സക്കീർ ഹുസൈൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only