👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


29 ജൂലൈ 2021

തന്റെ രാജി പുതിയ ആളുകൾക്ക് അവസരം നൽകാൻ; ബി.എസ്.യെദിയൂരപ്പ
(VISION NEWS 29 ജൂലൈ 2021)
ആരുടേയും സമ്മർദത്തിന് വഴങ്ങി അല്ല താൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതെന്ന് ബി.എസ്.യെദിയൂരപ്പ. വളരെ നാളായി രാജിയെക്കുറിച്ച് ആലോചിക്കുകയിരുന്നു എന്നും. പുതിയ ആളുകൾക്ക് അവസരം നൽകാൻ സ്വയം വഴിമാറിയതാണെന്നും ബി എസ് യെദിയൂരപ്പ വ്യക്തമാക്കി. 

കർണാടകത്തിൽ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുക മാത്രമാണ് അടുത്ത ലക്ഷ്യം. ഇതിനായി പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതടക്കമുള്ള പ്രവർത്തനങ്ങളിൽ മുഴുകും . അടുത്തമാസം സംസ്ഥാന വ്യാപക പര്യടനം നടത്തുമെന്നും യെദിയൂരപ്പ പറഞ്ഞു. തിങ്കളാഴ്ചയാണ് കർണാക മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും യെദിയൂരപ്പ രാജിവച്ചത്. സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിലായിരുന്നു രാജി പ്രഖ്യാപനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only