16 ജൂലൈ 2021

വിദ്യഭ്യാസ ജില്ലയിൽ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഒന്നാമത്‌
(VISION NEWS 16 ജൂലൈ 2021)


മടവൂർ : 
താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ എസ്‌ എസ്‌ എൽ സി പരീക്ഷയിൽ കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്ക് ഇരുത്തി മികച്ച വിജയം നേടി ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഒന്നാമത്‌ എത്തി  . 792 വിദ്യാർത്ഥികളെ പരീക്ഷക്ക് ഇരുത്തി 100% വിജയവും 258 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ഉം ലഭിച്ചു. 1982 ൽ ആരംഭിച്ച ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ മടവൂർ ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി വിദ്യാലയമാണ് , ഇപ്പോൾ 3500 ഓളം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിച്ചു വരുന്നു . മികച്ച വിജയം നേടിയ വിദ്യാലയത്തെ പി ടി എ യും മടവൂർ ഗ്രാമപഞ്ചായത്തും അഭിനന്ദിച്ചു.
മടവൂർ പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികൾ സ്കൂളിലെത്തി അഭിനന്ദനമറിയിച്ചു. ഹെഡ്മാസ്റ്റർ വി. ബഷീർ മാസ്റ്റർ, പി.ടി.എ.പ്രസിഡണ്ട്‌ പി.പി. ജയഫർ മാസ്റ്റർ, പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട്‌ അൻവർ ചക്കാലക്കൽ, ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി, ട്രഷറർ അസ്ഹറുദ്ദീൻ കൊട്ടക്കാവയൽ, സെക്രട്ടറി എ.പി. ജംഷീർ, പഞ്ചായത്ത്‌ എം.എസ്.എഫ്. ജനറൽ സെക്രട്ടറി കെ.പി. ഷബീറലി തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only