19 ജൂലൈ 2021

മിഠായി തെരുവിൽ നിയന്ത്രണങ്ങൾ പാലിച്ച് കച്ചവടം നടത്താൻ അനുമതി
(VISION NEWS 19 ജൂലൈ 2021)


കോഴിക്കോട് മിഠായി തെരുവിൽ വഴിയോര കച്ചവടക്കാർക്ക് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ട് കച്ചവടം നടത്താൻ അനുമതിയായി. വൈകുന്നേരം മുതൽ കച്ചവടം തുടങ്ങാനാണ് അനുമതി.കോർപ്പറേഷൻ സ്ട്രീറ്റ് വെൻറിംഗ് കമ്മറ്റിയും വ്യാപാരികളും പൊലീസും ചേർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം. 

ഇന്ന് വൈകിട്ട് മുതൽ കോർപ്പറേഷൻ ലൈസൻസുള്ള 102 വഴിയോര കച്ചവടക്കാർക്ക് കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ട് കോഴിക്കോട് മിഠായി തെരുവിൽ കച്ചവടം നടത്താൻ കോർപ്പറേഷൻ അനുമതി നൽകിയത്. 

വഴിയോര കച്ചവടം അനുവദിക്കില്ലെന്ന കടുത്ത നിലപാടെടുത്ത ജില്ല പൊലീസ് മേധാവിയും കോർപ്പറേഷൻ യോഗത്തിൽ അനുകൂല നിലപാടെടുത്തതോടെയാണ് വ്യാപാരികൾക്ക് ആശ്വാസമായത്. മിഠായി തെരുവിലെ 32 കേന്ദ്രങ്ങളിൽ തെരുവ് കച്ചവടത്തിനായി കോർപ്പറേഷൻ സ്ഥലം മാർക്ക് ചെയ്ത് നൽകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only