15 ജൂലൈ 2021

പൊതു പ്രവേശന പരീക്ഷ ; പരീക്ഷ കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ നടത്തും
(VISION NEWS 15 ജൂലൈ 2021)
ഈ മാസം 16 മുതൽ 18 വരെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല നടത്തുന്ന (CAT 2021) സംസ്ഥാനത്തിലുടനീളവും, യുപിഎസി നടത്തുന്ന ഐഇഎസ്/ ഐഎസ്എസ് , എഞ്ചിനീയറിം​ഗ് സർവ്വീസ് എന്നിവയുടെ പൊതു പരീക്ഷ തിരുവനന്തപുരത്തും, കൊച്ചിയിലും വെച്ച് നടക്കുന്ന സാഹചര്യങ്ങളിൽ പരീക്ഷ എഴുതാൻ എത്തുന്ന ഉദ്യോ​ഗാർത്ഥികൾക്ക് വേണ്ടി കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ നടത്തും. 

ഇരു പരീക്ഷകളും ഉള്ള ദിവസങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളിൽ നിശ്ചിത സമയത്തിന് വളരെ നേരത്തെ തന്നെ ഉദ്യോ​ഗാർത്ഥികൾക്ക് എത്തേണ്ടതുണ്ട്. അതിനാൽ ഈ സമയത്ത് യാത്രാക്കാരുടെ തിരക്ക് വർദ്ധിക്കാനുള്ള മുൻകൂട്ടിയുള്ള സാധ്യത കണ്ട് പരീക്ഷാർത്ഥികളുടെ സൗകര്യാർത്ഥം ആവശ്യമായ ക്രമീകരണങ്ങൾ കെഎസ്ആർടിസി സംസ്ഥാനത്തുടനീളം നടത്തിയിട്ടുണ്ട്. 

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലേക്ക് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട യൂണിറ്റുകളിൽ നിന്നും കൂടുതൽ സർവ്വീസുകൾ നടത്തും. കൂടാതെ തിരുവനന്തപുരത്തേക്കും കൂടുതൽ ദീർഘ ദൂര സർവ്വീസുകളും നടത്തും. കൂടുതൽ ഉദ്യോ​ഗാർത്ഥികൾ ഉള്ളപക്ഷം ബോണ്ട് സർവ്വീസ് ഉൾപ്പെടെയുള്ളവ ലഭ്യമാക്കും. ഉ​ദ്യോ​ഗാർത്ഥികൾക്ക് മുൻകൂട്ടി ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. 
ബസ്സുകളുടെ സമയ വിവരവും ടിക്കറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only